കേരളം

ബസിലെ തിരക്കിനിടയിലൂടെ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; കണ്ടക്ടര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്വകാര്യബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയില്‍. പാരിപ്പള്ളി പൂതക്കുളം ആലിന്‍മൂട് വലിയവിള വീട്ടില്‍ ഉണ്ണിക്കൃഷ്ണനാണ്(34) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.

പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബസ് പാരിപ്പള്ളി ജംഗ്ഷനിലെത്തിയപ്പോള്‍ തിരക്കിനിടയിലൂടെ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞത്. രക്ഷിതാക്കള്‍ പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി