കേരളം

യുവാവ് തെന്നിവീണ് മരിച്ചെന്ന് മൊഴി, തലയിലെ മുറിവില്‍ സംശയം; കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്, സഹോദരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  ജയേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. തെന്നിവീണ് തലയ്ക്ക് പരിക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചത്. മരക്കൊമ്പ് കൊണ്ടുള്ള സഹോദരന്റെ അടിയേറ്റാണ് ഈസ്റ്റ് കലൂര്‍ മലേക്കാവ് തഴുവംചിറയില്‍ ജയേഷ് തങ്കപ്പന്‍ (42) മരിച്ചതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ സഹോദരന്‍ സുമേഷ് തങ്കപ്പനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ മാസം 12നാണു സംഭവം. ഇവരുടെ അച്ഛനെ ജയേഷ് ആക്രമിക്കുന്നതു തടയുന്നതിനിടെ സുമേഷ് തേക്കിന്റെ കമ്പുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തലയ്ക്കടിയേറ്റ് ബോധംകെട്ടുവീണ ജയേഷിനെ ഉടന്‍ തന്നെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. 

അവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഏഴാം ദിവസം ജയേഷ് മരിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്‌ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചത്.

തലയിടിച്ചു വീണെന്ന് പറഞ്ഞ സ്ഥലം നിരപ്പായ പ്രദേശമായിരുന്നു. തലയിലെ മുറിവിന്റെ സ്വഭാവം ഇതുമായി ചേര്‍ന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്നു വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും