കേരളം

ഡ്രൈവറെ മര്‍ദിച്ച ശേഷം ഓട്ടോയുമായി കടന്നു; നാലംഗ സംഘം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ഡ്രൈവറെ മര്‍ദിച്ച ശേഷം ഓട്ടോ തട്ടിയെടുത്തവര്‍ പിടിയില്‍. എംജി റോഡില്‍നിന്നു കഴിഞ്ഞ ദിവസം രാത്രി തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ പൊലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി 11.50ന് ഓട്ടം വിളിച്ച് മരത്താക്കരയിലെത്തിയപ്പോള്‍ ഡ്രൈവറെ മര്‍ദിച്ചശേഷം വാഹനം തട്ടിക്കൊണ്ടു പോകുകയായിരുന്നു. കേസില്‍ നാലു പ്രതികള്‍ അറസ്റ്റിലായി. ഇവര്‍ മറ്റു കേസുകളിലും പ്രതികളാണ്. ഒല്ലൂര്‍ വളര്‍ക്കാവ് ഞാണേങ്ങാട്ടില്‍ വീട്ടില്‍ കിരണിന്റെ ഓട്ടോയാണ് തട്ടിക്കൊണ്ടുപോയത്. 

ഇരിങ്ങാലക്കുടി മണക്കലശേരി ആളൂര്‍ വീട്ടില്‍  ഹരിരത്തന്‍ (37), ചിയ്യാരം വടൂക്കര പുതുശേരി തെക്കലത്തില്‍ വീട്ടില്‍ മുഹമ്മദ് (44), നെടുപുഴ കണിമംഗലം കോട്ടമ്പുള്ളി വീട്ടില്‍ കെഎസ് ശ്രീനി (34), ഇരിങ്ങാലക്കുട കാട്ടൂര്‍ പള്ളിയില്‍ വീട്ടില്‍ ലിനേഷ് (40) എന്നിവരെയാണ് ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. 

എംജി റോഡിലെ ബാറിനു സമീപത്തുനിന്ന് നാലംഗസംഘം ഓട്ടോറിക്ഷ ആമ്പല്ലൂര്‍ ഭാഗത്തേക്ക് വാടകയ്ക്ക് വിളിക്കുകയായിരുന്നു. മരത്താക്കര കാര്‍ ഷോറൂമിന് സമീപത്ത് വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. കിരണിനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചു. ഇതിനിടെ കിരണ്‍ കുതറിയോടി. തുടര്‍ന്ന്  സംഘം ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടുപോയെന്നാണ് കേസ്. 

വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചും ഓട്ടോറിക്ഷ പാലക്കാട് ഭാഗത്തേക്ക് കൊണ്ടുപോയതായീ പൊലീസ് സ്ഥിരീകരിച്ചു.  തുടര്‍ന്ന് പരിശോധന നടത്തവെ പൊലീസ് സംഘം കണ്ണാടി മണലായില്‍ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്ത് ഓട്ടോറിക്ഷ കണ്ടെത്തി. ഈ സമയം ഒരാള്‍ വാഹനത്തിലും മൂന്നുപേര്‍ തൊട്ടടുത്തു നിലത്തും കിടന്നുറങ്ങുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനില്‍് എത്തിച്ചു. ഓട്ടോറിക്ഷയുടെ മുന്നിലെ നമ്പര്‍ പ്ലെയ്റ്റ് ഊരികളഞ്ഞ നിലയിലായിരുന്നു. പുറകിലെ നമ്പര്‍ പ്ലേറ്റും ഇടതുഭാഗവും കേടുവരുത്തിയിരുന്നു. സ്റ്റേഷനില്‍ ചോദ്യംചെയ്തപ്പോള്‍ നാലംഗസംഘം കുറ്റം സമ്മതിച്ചു. 

കിരണ്‍ എത്തി ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തു. ഒന്നാം പ്രതി ഹരിരത്തന്‍ മറ്റ് നാല് ക്രിമിനല്‍ കേസുകളിലും പങ്കാളിയാണ്. മുഹമ്മദും ശ്രീനിയും ഓരോ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് പോലീസ് എസ്.ഐഎആര്‍. നിഖില്‍, സിപിഒമാരായ ബിനു, ജോസ്, ലിജിമോന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു