കേരളം

ലേലം മുറുകി; കൂത്താട്ടുകുളത്ത് ചക്ക വിറ്റത് 1010 രൂപയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാര്‍ഷിക വിപണിയില്‍ താരമായി ചക്ക ലേലത്തില്‍ പോയത് 1010 രൂപയ്ക്ക്. ആവശ്യക്കാര്‍ ഏറിയതോടെയാണ് കൂത്താട്ടുകുളത്ത് ലേലം മുറുകിയത്. ഒടുവില്‍ കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചന്‍ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കുകയായിരുന്നു. 

1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തില്‍ പോയി. ചൊവ്വാഴ്കളിലാണു കാര്‍ഷിക വിളകളുടെ ലേലം നടക്കുക. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ എന്തും ഇവിടെ ലേലത്തില്‍ വയ്ക്കാം. 

കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്. 2009ലാണ് ഇതിന് തുടക്കമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍