കേരളം

'എനിക്കില്ല; റിസോര്‍ട്ടില്‍ ഭാര്യക്കും മകനും നിക്ഷേപമുണ്ട്; അത് അനധികൃതമല്ല'; വിശദീകരണവുമായി ഇപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപം ഇല്ലെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍. ഭാര്യക്കും മകനും റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്. അത് അനധികൃതമല്ലെന്നും ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരണം നല്‍കി.

വൈദേകം റിസോര്‍ട്ടുമായി തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ല. തനിക്ക് അതില്‍ നിക്ഷേപമില്ല. തന്റെ ഭാര്യക്കും മകനും നിക്ഷപമുണ്ട്. നിലവിലുള്ള ഓഹരി ഘടനയും ഇപി ജയരാജന്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഇതൊന്നും അനധികൃതമല്ല. ഭാര്യയുടെ റിട്ടയര്‍മെന്റ്  ആനുകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ അതില്‍ നിക്ഷേപിച്ചതാണെന്നും ജയരാജന്‍ പറഞ്ഞു. 

ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.

കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ കണ്ണൂരില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന അംഗം പി ജയരാജനാണ് ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതു പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത