കേരളം

ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. അടൂരില്‍ തന്റെ പേരിലുള്ള 13 സെന്റ് കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് കൈമാറി.

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ലൈഫ് മിഷന്‍. ലൈഫ് മിഷന്‍ പദ്ധതി അനുസരിച്ച് ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുന്നവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അടൂര്‍ അറിയിച്ചു. ഇത്തരത്തില്‍ കൂടുതല്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര