കേരളം

വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കുന്നു, സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായി ക്വാറന്റൈന്‍ പരിമിതപ്പെടുത്തും. ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം വിമാനത്താവളത്തില്‍ പരിശോധിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം കുറയുന്നെന്നു വിലയിരുത്തി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം ശക്തമായതിനെത്തുടര്‍ന്നു നിര്‍ത്തിവച്ച കോളജ് ക്ലാസുകള്‍ ഏഴിനു പുനരാരംഭിക്കും. സ്‌കൂളുകള്‍ 14ന് തുറക്കാനും യോഗം നിര്‍ദേശിച്ചു. നിലവില്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാണ് സ്‌കുളുകളില്‍ നടക്കുന്നത്. 

ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.

കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. എ കാറ്റഗറിയില്‍ മലപ്പുറം കോഴിക്കോട് ജില്ലകള്‍. കാസര്‍ക്കോട് ഒഴികെയുള്ള മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്