കേരളം

ഷേക്ക് പി ഹാരിസ് സിപിഎമ്മില്‍ ചേര്‍ന്നു; ചുമതല സെക്രട്ടേറിയറ്റ് തീരുമാനിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിനൊപ്പം പാര്‍ട്ടി ചില സംസ്ഥാന, ജില്ലാ നേതാക്കളും സിപിഎമ്മില്‍ ചേര്‍ന്നു. 

ഇവരുടെ ചുമതലകള്‍ ജില്ലാ കമ്മിറ്റികള്‍ തീരുമാനിക്കും. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചവരുടെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.

പാര്‍ട്ടി നിശ്ചയിക്കുന്ന ഘടകങ്ങളില്‍ പാര്‍ട്ടി ചട്ടക്കൂടില്‍നിന്നു പ്രവര്‍ത്തിക്കുമെന്ന് ഷേക്ക് പി.ഹാരിസ് പറഞ്ഞു. എല്‍ജെഡി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിക്കാന്‍ പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഷേക്ക് പി ഹാരിസ് പാര്‍ട്ടിയുമായി ഇടയുന്നത്.സംസ്ഥാന ഭാരവാഹികളില്‍ ചിലരെ പ്രസിഡന്റ് മാറ്റുകയും ചിലരെ പുതുതായി നിയമിക്കുകയും ചെയ്തതോടെ തര്‍ക്കം രൂക്ഷമാകുകയും ഷേക്ക് പി.ഹാരിസ് രാജിവയ്ക്കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം