കേരളം

മീഡിയാ വണ്ണിന്റെ വിലക്ക്: 'സ്വാഭാവിക നീതി നിഷേധം', ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി: മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും. 

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ അനുമതി വിലക്കിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹർജിക്കാർ കോടതിയെ അറിയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'