കേരളം

അന്നനാളത്തില്‍ കുടുങ്ങി സേഫ്റ്റി പിന്‍, 8 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്


മുളങ്കുന്നത്തുകാവ്: സൂചി വിഴുങ്ങിയതിനെ തുടർന്ന് ആരോ​ഗ്യനില മോശമായ കുഞ്ഞ് ജീവിതത്തിലേക്ക്. സുചി വിഴുങ്ങിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ചാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.  

സേഫ്റ്റി പിൻ പുറത്തെടുക്കാൻ ഡോക്ടർമാർക്കായി.  ജനുവരി 19നാണ് മണ്ണുത്തി വല്ലച്ചിറ വീട്ടിൽ വിനോദ് - ദീപ ദമ്പതികളുടെ മകനെ അബോധാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിരോധ കുത്തിവയ്പിന് കൊണ്ടുപോയപ്പോൾ കുഞ്ഞ് രക്തം ഛർദ്ദി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വശം തളരുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.

സിടി സ്കാനിൽ തലച്ചോറിൽ പഴുപ്പ് കണ്ടെത്തി

പരിശോധനയിൽ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാണെന്നു കണ്ടെത്തി. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തുടർന്ന് നടത്തിയ സിടി സ്കാനിൽ തലച്ചോറിൽ പഴുപ്പ് കണ്ടെത്തി. ഇതിനിടെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിന് ശസ്ത്രക്രിയ അസാധ്യമായതിനാൽ തലച്ചോറിൽ നിന്ന് പഴുപ്പ് കുത്തിയെടുത്തു. 30 മില്ലി ലീറ്റർ പഴുപ്പാണ് നീക്കിയത്.

ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് അന്നനാളത്തിൽ സൂചി കണ്ടെത്തിയത്. മൂന്നാഴ്ചത്തെ പരിചരണത്തിനു ശേഷം ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നതിനും ഭക്ഷണം ഇറക്കുന്നതിനും കുഞ്ഞിന് കഴിയുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ