കേരളം

കഫക്കെട്ടിന് ചികിത്സ തേടി, ഇഞ്ചെക്ഷന്‍ എടുത്തതിന് പിന്നാലെ 12കാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു. ചികിത്സ പിഴവാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു. 

കുറ്റ്യാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ് ദേവ് ആണ് മരിച്ചത്. ഇൻജെക്ഷൻ നൽകിയതിനെ തുടർന്നുണ്ടായ അലർജിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഫക്കെട്ടിന് തേജ് ദേവ് നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു

അസുഖം കുറയാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. ദേഹം നീല നിറമായി. ഉടൻ കുട്ടിയെ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇഞ്ചെക്ഷൻ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ടെസ്റ്റ് ഡോസ് നൽകിയപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും അതിനാലാണ് മരുന്ന് നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ