കേരളം

കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കുമളി: കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണു മരിച്ചത്. 

ബോഡിനായ്ക്കന്നൂര്‍ മുന്തലിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ് ഇരുവരും.  ബോഡിനായ്ക്കന്നൂരില്‍ അണ്ണാ ഡിഎംകെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

ബൈക്കില്‍ ബോഡിനായ്ക്കന്നൂര്‍ - മൂന്നാര്‍ റോഡിലൂടെ തിരിച്ചുവരുമ്പോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്കു തെറിച്ചു വീണ് തല്‍ക്ഷണം മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും