കേരളം

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി; അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സമയം പറയണമെന്ന് നിര്‍ദേശിക്കുന്ന കത്ത് രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറി. എന്നാല്‍ കള്ളക്കേസാണിതെന്നും മൊഴി നല്‍കാന്‍ ആകില്ലെന്നും രാമന്‍പിള്ള മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ പീച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഇത് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുകയാണ്. അതിനിടെയാണ് ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്. 

നടിയെ ആക്രമിച്ച കേസ്

ഇത് കെട്ടിച്ചമച്ച കേസാണെന്നും ഇതില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്നും കാണിച്ച് രാമന്‍പിള്ള മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അഭിഭാഷക അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ക്രൈംബ്രാഞ്ചിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് നീക്കം പിന്‍വലിക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്