കേരളം

കാണാതായത് പഴയ ഫയലുകള്‍, ഏതൊക്കെ എന്നതില്‍ വ്യക്തതയില്ല: ആരോഗ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ കാണാതായ വിവരം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായത് എന്ന് അറിയില്ല. ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്നതിലും വ്യക്തത ആയിട്ടില്ല. ഫയലുകള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയമായി അന്വേഷിക്കുന്നതിന് ആരോഗ്യവകുപ്പിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

 കാണാതായ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ല. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. 

സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പില്‍ നിന്ന് 500 ലേറെ ഫയലുകളാണ് കാണാതായത്. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച്  കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നഷ്ടമായത് ഓഫീസില്‍ നിന്ന് തന്നെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ