കേരളം

14 കാരിയെ പീഡിപ്പിച്ചു; സണ്‍ഡേ സ്‌കൂള്‍ അധ്യാപിക അടക്കം നാലുപേര്‍ക്ക് കഠിന തടവ്; രണ്ടുലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : 14 കാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക അടക്കം നാല് പേര്‍ക്ക് കഠിന തടവും പിഴശിക്ഷയും വിധിച്ചു. അധ്യാപികയായ കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹര്‍ഷാദ്(ബേസില്‍-24), കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍വീട്ടില്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍  മീന്‍കൊള്ളില്‍ ജോണ്‍സ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 

അനീഷ 32 ഉം ഹര്‍ഷാദ് 28ഉം ജിബിന്‍ 48ഉം ജോണ്‍സ് 12 ഉം വര്‍ഷം തടവനുഭവിക്കണമെന്ന് വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി ജഡ്ജി കെ സോമന്‍ ആണ് പ്രതികളെ ശിക്ഷിച്ചത്.

2015ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പിന്നെയും നിരവധി തവണ പീഡിപ്പിച്ചു. പെണ്‍കുട്ടിക്ക് സംസ്ഥാനസര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

നാലാം വട്ടവും കിരീടം; പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം മാഞ്ചസ്റ്റര്‍ സിറ്റി വക!

'ദളപതി 69' ൽ നായികയായെത്തുന്നത് അപർണ ബാലമുരളി ?

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി