കേരളം

രണ്ട് പെൺകുട്ടികളെ പ്രസവിച്ചു, ഭർത്താവിന്റെ സ്നേഹം പോയെന്ന് ഭാര്യ; വനിതാ കമ്മിഷനിൽ പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പെൺകുട്ടികൾക്ക് ജന്മം നൽകിയതിന് ശേഷം ഭർത്താവിൽ നിന്നും സ്നേഹവും പരി​ഗണനയും ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവതി രം​ഗത്ത്. 25കാരിയായ യുവതിയാണ് ഭർത്താവിന് എതിരെ പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചത്. രണ്ടു വയസും ഒരു മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളാണ് ദമ്പതികൾക്കുള്ളത്. 

ആരോപണം നിഷേധിച്ച് ഭർത്താവ്

കുഞ്ഞുങ്ങളുടെ ജനനശേഷമാണ് ഭർത്താവിൽ നിന്ന് സ്നേഹം ലഭിക്കാതായത് എന്നാണ് യുവതി പറയുന്നത്. എന്നാൽ പരാതിക്കാരിയുടെ ആരോപണം ഭർത്താവ് പൂര്‍ണമായും നിഷേധിച്ചു. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി. 

സമൂഹത്തിനാകെ അപമാനകരം

പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി. സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന