കേരളം

മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനമെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 

കഴിഞ്ഞ രണ്ടു തരംഗം ഉണ്ടായപ്പോഴും പീക്ക് താമസിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. നിലവില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതുവഴി ഉണ്ടായ രണ്ടാം കോവിഡ് തരംഗം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡെല്‍റ്റയും ഒമൈക്രോണും പടരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു.

ഡെല്‍റ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കുറവാണ്. അതിനാല്‍ ഒമൈക്രോണിനെ അവഗണിക്കാം എന്ന് കരുതരുത്. ഒമൈക്രോണ്‍ വന്നുപോകട്ടെ എന്ന് ചിന്തിക്കുന്നതും തെറ്റാണ്. ഒമൈക്രോണ്‍ നാചുറല്‍ വാക്‌സിനേഷനാണ് എന്ന തരത്തിലെല്ലാം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഒമൈക്രോണിലും കണ്ടുവരുന്നുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. മറ്റു രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനിടെ, മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കോവിഡില്ല എന്ന് ഉറപ്പാക്കരുത്. ഒമൈക്രോണ്‍ ബാധിച്ചവരില്‍ പലര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ 95 മാസ്‌ക്, അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഡെല്‍റ്റയെ അപേക്ഷിച്ച് അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമൈക്രോണിന്. കഴിഞ്ഞവര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായത്. അന്ന് ആര്‍ ഫാക്ടര്‍ മൂന്നില്‍ താഴെയായിരുന്നു. ഇപ്പോള്‍ മൂന്നിന് മുകളിലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്