കേരളം

നാളെ അക്ഷയ കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലയില്‍ അക്ഷയകേന്ദ്രങ്ങള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കും. കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്നതിനാണ് നാളെ പ്രവര്‍ത്തനാനുമതി.രേഖകളുമായി അപേക്ഷകള്‍ക്ക് യാത്ര അനുവദിക്കാനും പുതുക്കിയ ഉത്തരവില്‍ പറയുന്നു

അതേസമയം നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഉണ്ടായിരിക്കുക. അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. പുറത്തിറങ്ങുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ കയ്യില്‍ കരുതണം.

നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുത്തും. വാഹനം പിടിച്ചെടുക്കും.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. ഹോട്ടലിലും ബേക്കറിയിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. 
മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്ക് തടസ്സമില്ല. ചികിത്സ, വാക്‌സിനേഷന്‍ എന്നിവയ്ക്കും യാത്രയാകാം. അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്