കേരളം

രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത കാവല്‍; കെ സുധാകരനും വി ഡി സതീശനും സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങള്‍ക്ക് കാവല്‍ ശക്തമാക്കി. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ആക്രമണം ഉണ്ടായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന്റെ സുരക്ഷയും കൂട്ടി. 

ഇന്നു കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധിക്കും കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. രാഹുലിന്റെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. ഇവിടെ നിന്ന് അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം ഇദ്ദേഹത്തെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ ഇളങ്കോ അറിയിച്ചു. 

വയനാട്ടില്‍ ഇന്ന് നാല് പരിപാടികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിലാകെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി