കേരളം

മത്സരയോട്ടം, ഓവർ ടേക്ക് ചെയ്തു റോഡിന് കുറുകെ നിർത്തി; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മത്സര ബുദ്ധിയോടെ ഓവർ ടേക്ക് ചെയ്യുകയും മറ്റു വാഹനങ്ങൾക്ക് കടന്നു പോകാനാത്ത വിധം മാർഗ തടസമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. പത്തനംതിട്ട അടൂർ സ്വദേശിയായ ടി കെ വിനോദ് എന്നയാളുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയത്. ഓ​ഗസ്റ്റ് ഒന്ന് മുതൽ മൂന്നു മാസത്തേക്കാണ് റദ്ദാക്കിയത്. 

കലൂർ മെട്രോ സ്റ്റേഷന് സമീപം ആണ് സംഭവം. മെയ് 13ന് രാവിലെ കലൂരിൽ നിന്ന് കാക്കനാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മത്സരബുദ്ധിയോടെ ഓവർ ടേക്ക് ചെയ്യുകയും ഓവർ ടേക്ക് ചെയ്യപ്പെട്ട വാഹനത്തിന് കടന്നു പോകാൻ സാധിക്കാത്ത തരത്തിൽ റോഡിന് കുറുകെ വാഹനം നിർത്തുകയും ചെയ്തു.  ഇതിന് പുറമെ യാത്രക്കാരെ നടുറോഡിൽ ഇറക്കി വിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാ​ഗമായി ലൈസൻസ് ഹാജരാക്കാൻ വിനോദിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും ഇയാൾ ലൈസൻസ് ഹാജരാക്കിയില്ല. ഇതിനെ തുടർന്നാണ് വിനോദിന്റെ ലൈസൻസ് റദ്ദാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി