കേരളം

കയറ്റത്തില്‍ പിന്നിലേക്ക് നീങ്ങിയ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


വെള്ളരിക്കുണ്ട്: നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ കെഎസ്ആര്‍ടിസി
ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ ടാപ്പിങ്‌ തൊഴിലാളിക്ക് ദാരുണാന്ത്യം. മലയോര ഹൈവേയിലെ കാറ്റാകവല മലയിലാണ് സംഭവം. ചിറ്റാരിക്കാൽ ഈട്ടിത്തട്ടിലെ കപ്പിലുമാക്കൽ ജോഷി (53) ആണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ 7.50നാണ് സംഭവം. മാലോത്തു നിന്ന് ചിറ്റാരിക്കാലിലേക്ക്‌ പോകുകയായിരുന്നു ബസ്. എതിരേവന്ന ബസിനെ കടന്ന്‌ ഇറക്കം ഇറങ്ങി പോകുകയായിരുന്ന ജോഷിയുടെമേൽ പിന്നോട്ട് വന്ന ബസ് ഇടിക്കുകയായിരുന്നു. മുപ്പത് മീറ്ററോളം പിന്നിലേക്ക് ഉരുണ്ട ബസ് ഇടതുവശത്തെ മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. 

ബൈക്കും ജോഷിയും ബസിനടിയിൽപ്പെട്ടു. ജോഷിയുടെ ശരീരത്തിൽകൂടി ബസ് കയറിയിറങ്ങി. ബസ് ജീവനക്കാരും പരിസരത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും ജോഷിയെ പുറത്തെടുക്കാനായില്ല. മണ്ണുമാന്തിയന്ത്രംകൊണ്ട് ബസ് ഉയർത്തിയാണ് മുക്കാൽമണിക്കൂറിനുശേഷം പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി