കേരളം

വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചു; ക്രൈം നന്ദകുമാറിന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വിഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം വാരിക എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ടിപി നന്ദകുമാറിന് ജാമ്യം.  ഹൈക്കോടതിയാണ് നന്ദകുമാറിന് ജാമ്യം അനുവദിച്ചത്. കാക്കനാട് താമസിക്കുന്ന അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു നന്ദകുമാറിനെതിരെ ചുമത്തിയത്. ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നുമായിരുന്നു ജീവനക്കാരിയുടെ പരാതി. 

കഴിഞ്ഞ വര്‍ഷം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം