കേരളം

മുന്നണി വിപുലീകരണം ചര്‍ച്ചയില്‍; കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം; ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ല: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുന്നണി വിപുലീകരണം ചര്‍ച്ചയിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളെല്ലാം മാറ്റിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ ഉടന്‍ മാറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാര്‍ അടുത്ത കാലത്ത് നിയമിച്ചവരാണ്. എന്നാല്‍ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവരെ പുതുക്കി പുനഃസംഘടിപ്പിക്കും. കെഎസ് യു പുനഃസംഘടന രണ്ടാഴ്ചയ്ക്കകം നടത്തും. വി ടി ബല്‍റാമിനാണ് ചുമതല.

കെഎസ് യു ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കും പരിഗണിക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചെങ്കിലും വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു. പങ്കെടുക്കാന്‍ കഴിയാത്ത മറ്റു നേതാക്കള്‍ കാരണം അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ