കേരളം

അശ്രദ്ധമായി റോഡ് മുറിച്ചുകടന്നയാളെ ഇടിച്ചു; സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ 18കാരൻ ചികിത്സയിലിരിക്കേ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ചതിന് പിന്നാലെ തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കേ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്. 

ഞായറാഴ്ച രാത്രി 10 മണിയോടെ കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിന് സമീപം ആണ് അപകടം. കാൽനടയാത്രക്കാരനായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ, അതുവഴി വന്ന അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ അനന്തുവിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ  ഇന്ന് രാവിലെ 7.30 നാണ് അനന്തു മരിച്ചത്. 

അപകടത്തിൽ മധ്യവയസ്ക്കന് തുടയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന നിലയിൽ ബോധരഹിതനായി കിടന്ന അനന്തുവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ബന്ധുക്കളെത്തിയാണ് വിദ​ഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ