കേരളം

ജീപ്പ് തടഞ്ഞു നിര്‍ത്തി; എസ്‌ഐയെ വെട്ടി, കൊല്ലാന്‍ വേണ്ടി ചെയ്തതെന്ന് പ്രതി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: നൂറനാട് പൊലീസ് സബ് ഇന്‍സ്പെകടറെ ജീപ്പ് തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാറിനെയാണ് വെട്ടിയത്. ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ നൂറനാട് സ്വദേശി സുഗതനാണ് എസ്‌ഐയെ ആക്രമിച്ചത്.

പൊലീസ് പട്രോളിങ്ങിനിടെ ബൈക്കില്‍ പിന്നാലെയെത്തിയ പ്രതി എസ്‌ഐ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ബൈക്കില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെട്ട് കൊള്ളാതിരിക്കാന്‍ കൈ ഉയര്‍ത്തി തടയുന്നതിനിടെയാണ് പരിക്കേറ്റത്. ഏഴ് തുന്നിക്കെട്ടുകളുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് എസ്‌ഐ.

എസ്‌ഐയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് വെട്ടിയതെന്ന് പ്രതി പറഞ്ഞു. പ്രതി സുഗതന്‍ മദ്യപിച്ച് സ്വന്തം സഹോദരന്റെ വീട്ടിലെത്തി തെറി വിളിക്കുകയും സഹോദരന്റെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതിയുമായി സ്ത്രീ സ്റ്റേഷനിലെത്തുകയും ചെയ്തു.

പൊലീസുകാരെ വിട്ട് പ്രതിയെ എസ്‌ഐ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് താക്കീത് നല്‍കിയ ശേഷം മദ്യലഹരി മാറിയ ശേഷം ചൊവ്വാഴ്ച സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ താന്‍ വരില്ലെന്നും വേണമെങ്കില്‍ ശ്രമിച്ച് നോക്കാനും പറഞ്ഞ ശേഷമാണ് മടങ്ങിയത്. തുടര്‍ന്നായിരുന്നു കരുതിക്കൂട്ടിയുള്ള ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍