കേരളം

കോട്ടയത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തമ്മില്‍ തല്ല്; പിടിച്ചുമാറ്റി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. വാഴൂരിലും നെടുംകുന്നത്തുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലിയത്. വാഴൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്ററും ടി കെ സുരേഷ് കുമാറും തമ്മിലായിരുന്നു അടിപിടി. ഞായറാഴ്ചയായിരുന്നു സംഭവം. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെ ഇരുവരും തമ്മിലടിക്കുകയായിരുന്നു.

നെടുംകുന്നത്ത് ഐഎന്‍ടിയുസി നേതാവ് ജിജി പോത്തന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടന്‍ എന്നിവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തന്നെ പാര്‍ട്ടി പരിപാടികളിലേക്ക് വിളിക്കുന്നില്ലെന്ന് ജിജി പോത്തന്റെ പരാതിയുണ്ടായിരുന്നു. ഈ തര്‍ക്കമാണ് റോഡരികിലെ അടിപിടിയില്‍ കലാശിച്ചത്. ഒടുവില്‍ നാട്ടുകാരും സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുമാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. വാഴൂരിലെ പ്രശ്‌നത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അവിടെ സംഘടനാപരമായ പ്രശ്‌നങ്ങളില്ലെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. വാര്‍ത്തയറിഞ്ഞപ്പോള്‍ വിവരങ്ങള്‍ തിരക്കിയെന്നും സംഭവത്തില്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നെടുംകുന്നത്തെ പ്രശ്‌നത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ