കേരളം

ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കുള്ളില്‍ : മൂന്നു പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി കട്ടപ്പന വെള്ളയാംകുടിയില്‍ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ സുരക്ഷാവേലിക്കുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പന്‍കോവില്‍ സ്വദേശി നിഥിന്‍ ബിജു എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. 

മത്സര ഓട്ടത്തിനിടെയാണ് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് കുതിച്ചുപൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയത്.  ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അപകടം ഉണ്ടാക്കിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്റെ ലൈസന്‍സ് ആറുമാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസന്‍സ് മൂന്ന് മാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

അപകടത്തില്‍പ്പെട്ട ബൈക്ക്  ഉള്‍പ്പെടെ മൂന്ന് ഇരുചക്രവാഹനങ്ങളും പൊലീസിന്റെ കസ്റ്റഡിയിലാണ്. ബൈക്കുകള്‍ രൂപമാറ്റം വരുത്തിയതായും ആര്‍ടിഒയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെയും നടപടിയുണ്ടാകും. അപകടത്തില്‍പ്പെട്ട ബൈക്കിലുണ്ടായിരുന്ന വിഷ്ണു പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ട്രാന്‍ഫോര്‍മര്‍ വേലിക്ക് മുകളില്‍ കുടുങ്ങിയ ബൈക്ക് പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന്  ജെസിബിയുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി