കേരളം

ട്രാക്കില്‍ അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേമം- നെയ്യാറ്റിന്‍കര സെക്ഷനില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി റെയില്‍വേ. മൂന്നു ട്രെയിനുകള്‍ നാളെ പൂര്‍ണമായി റദ്ദാക്കി. ഏതാനും തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 

നാളെ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം- നാഗര്‍കോവില്‍ പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, നാഗര്‍കോവില്‍-കൊല്ലം പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍, കൊല്ലം -നാഗര്‍ കോവില്‍  പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ എന്നീ ട്രെയിനുകളാണ് നാളെ പൂര്‍ണമായി റദ്ദാക്കിയത്. 

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

നാഗര്‍കോവില്‍- കോട്ടയം പ്രതിദിന അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് നാളെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കും. 

മധുര-പുനലൂര്‍ പ്രതിദിന എക്‌സ്പ്രസ് ഇന്നത്തെ സര്‍വീസ് തിരുനല്‍വേലി വരെയാക്കി വെട്ടിക്കുറച്ചു. 

പുനലൂര്‍-മധുര പ്രതിദിന എക്‌സ്പ്രസ് പുനലൂരില്‍ നിന്നും സര്‍വീസ് തുടങ്ങുന്നതിന് പകരം നാളെ തിരുനല്‍വേലിയില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക

പുനലൂര്‍- നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ നാളെ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം