കേരളം

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു; വിവിധ ജില്ലകളില്‍ പ്രതിസന്ധി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. കാസര്‍ക്കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ ഡീസല്‍ പൂര്‍ണമായി തീര്‍ന്നു. ബില്ലടവ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. 

നാളെ സര്‍വീസുകള്‍ ഭാഗികമായോ ചിലപ്പോള്‍ പൂര്‍ണമായി തന്നെയോ മുടങ്ങുന്ന അവസ്ഥയാണ്. ഡീസല്‍ സപ്ലെ ചെയ്യുന്ന പമ്പുകളില്‍ ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്. പമ്പുകള്‍ ഡിപ്പോയിലേക്ക് ഡീസല്‍ വിതരണം ചെയ്യുന്നില്ല. 

വരും ദിവസങ്ങളിലും പ്രതിസന്ധി തുടര്‍ന്നാല്‍ അത് സര്‍വീസുകളെ കാര്യമായി തന്നെ ബാധിക്കും. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം: മന്ത്രിമാര്‍
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍