കേരളം

ഭാര്യ വീട്ടില്‍ കഞ്ചാവ് കൃഷി; ബിജെപി നേതാവിന്റെ മരുമകന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം വിളപ്പിൽശാലയിൽ കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എന്ന് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീടിന്റെ ടെറസിൽ നിന്ന് 18 കഞ്ചാവ് ചെടികൾ കണ്ടെത്തി.

ബിജെപി നേതാവായ സന്തോഷിന്റെ മകളുടെ ഭർത്താവാണ് അറസ്റ്റിലായ രഞ്ജിത്ത്. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മലയിൻകീഴ് ഡിവിഷൻ ബിജെപി സ്ഥാനാർഥിയുമായിരുന്നു സന്തോഷ്. ഭാര്യ വീട്ടിലാണ് രഞ്ജിത്ത്‌ വർഷങ്ങളായി താമസിക്കുന്നത്. സുഹൃത്തിൽ നിന്നാണ് രഞ്ജിത്തിന് ചെടികൾ ലഭിച്ചത്. സുഹൃത്തിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും