കേരളം

മേശ വൃത്തിയാക്കാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍ (43) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ ചികിത്സയിലാണ്.  

കോഴിക്കോട് എന്‍ ഐ ടിക്ക് സമീപം കട്ടാങ്ങല്‍ മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടല്‍ ജീവനക്കാരനായ ഉമ്മറിനെ ആക്രമിച്ചത്. 

ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് കുന്ദമംഗലം പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം