കേരളം

പിണങ്ങിതാമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാൻ എത്തി, പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഭാര്യയെയും രണ്ട് പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കട്ടപ്പന സ്വദേശി പിടിയിൽ. വിജേന്ദ്രൻ (45) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയെയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളെയും സൗഹൃദം നടിച്ചെത്തിയ പ്രതി പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

ഇന്നലെ രാവിലെ ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. ഏറെ നാളായി വിജേന്ദ്രനും ലക്ഷ്മിയും പിണങ്ങിക്കഴിയുകയാണ്. കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ലക്ഷ്മിയും മക്കളും. വിജേന്ദ്രൻ പെട്രോൾ ഒഴിച്ചപ്പോൾ  അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതിൽവഴി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് പെട്രോൾ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത