കേരളം

കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് കയ്യുംകെട്ടി നോക്കിനിന്നു; ഏഴു പൊലീസുകാര്‍ക്കെതിരെ നടപടി; ഓര്‍ഡര്‍ലി മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിന് നേരെയുണ്ടായ എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് നിഷ്‌ക്രിയമായി നോക്കിനിന്നതിന് പൊലീസുകാര്‍ക്കെതിരെ നടപടി. ഒരു എസ് ഐ ഉള്‍പ്പെടെ ഏഴു പൊലീസുകാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. 

വൈകീട്ട് നാലു മണിയ്ക്ക് തന്‌റെ മുന്നില്‍ ഓര്‍ഡര്‍ലി മാര്‍ച്ച് നടത്തണമെന്ന് എസ് പി രത്‌നകുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനിന്നു. പൊലീസ് നിഷ്‌ക്രിയരായി നില്‍ക്കുന്നത് സി സി ടി വിയില്‍ വ്യക്തമായി എന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ജൂണ്‍ 25 നാണ് കണ്ണൂര്‍ ടൗണ്‍ പരിധിയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയത്. റോഡ് ഉപരോധം ഏകദേശം 15 മിനുട്ടോളം നീണ്ടു നിന്നിരുന്നു. വലിയ തോതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. സംഭവത്തില്‍ എസിപിയോട് അന്വേഷിക്കാന്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍