കേരളം

രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പുകിട്ടാത്ത കേസ്; ഓരോ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല: കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പും തെളിവും ഇല്ലാത്ത കേസാണിതെന്നും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയല്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഓരോ സമയത്തും ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ മുഖ്യമന്ത്രിയോ മറ്റുള്ളവരോ തയാറാകണമെന്ന് പറയാനാവില്ല. കേന്ദ്ര ഏജന്‍സികള്‍ രണ്ട് വര്‍ഷക്കാലം നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും ഇല്ല തെളിവും ഇല്ല. ഉണ്ടെങ്കില്‍ ഇവരെയൊക്കെ അറസ്റ്റ് ചെയ്യണമല്ലോ. അങ്ങനെയൊരു കാര്യം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീണ്ടും പറഞ്ഞു നടക്കുന്നതില്‍ എന്താണ് കാര്യം' കാനം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചിരുന്നു. ക്‌ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2020 വരെ പല തവണ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''