കേരളം

ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നകേസ്: മുത്തശ്ശി സിപ്‌സി തിരുവനന്തപുരത്ത് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഇവിടെ നിന്നും കൊച്ചിയിലേക്ക് കൊണ്ടു വരും. 

കുട്ടി കൊല്ലപ്പെട്ട കേസില്‍ മുത്തശ്ശി സിപ്‌സിക്ക് പുറമേ, കുട്ടിയുടെ അച്ഛന്‍ സജീവിനെതിരെയും കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കേസെടുത്തത്.

കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്‌സി അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാളാണ്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്‌സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ മുത്തശ്ശി സിപ്‌സിയുടെ 'ബോയ്ഫ്രണ്ട്' ജോണ്‍ ബിനോയ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍