കേരളം

സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിലൂടെ: ശ്രേയാംസ്‌കുമാര്‍;  മറുപടി പറയാനില്ലെന്ന് കാനം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിയിലും സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് പറഞ്ഞു.  

അതേസമയം ശ്രേയാംസ് കുമാറിന്റെ പരാമര്‍ശത്തോടു പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി