കേരളം

മോഷ്ടിച്ച സാധനങ്ങളെല്ലാം സഞ്ചികളിൽ നിറച്ച് ഭദ്രമാക്കി; ഉറക്കം ചതിച്ചു; യുവാവിനെ വിളിച്ചുണർത്തിയത് പൊലീസ്! 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ യുവാവിനെ ഉറക്കം ചതിച്ചു! മോഷ്ടിച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പൊലീസും ചേർന്ന് വിളിച്ചുണർത്തി. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടിൽ റിട്ട. ജനറൽ വൈ തരകന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീരാവിൽ സ്വദേശിയായ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു.

ആശുപത്രിമുക്കിലെ പൂട്ടിയിട്ടിരുന്ന വീട്ടിൽ ഇന്നലെ വൈകീട്ടോടെ എത്തിയ തരകൻ മുന്നിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ അവിടെ യുവാവ് ഉറങ്ങുന്നതാണ് കണ്ടത്. ഉടൻ പുറത്തിറങ്ങി സമീപവാസികളെയും കുണ്ടറ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാവിനെ വിളിച്ചുണർത്തിയത്. മോഷ്ടിച്ച സാധനങ്ങൾ കൊണ്ടു പോകാനായി സഞ്ചികളിൽ ഭദ്രമായി ശേഖരിച്ചു വച്ചിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് യുവാവ് അകത്തു കടന്നതെന്നു കണ്ടെത്തി. വൈദ്യ പരിശോധന നടത്തി സ്റ്റേഷനിലെത്തിച്ച യുവാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചാലെ മോഷണമാണോ ലക്ഷ്യമെന്ന് സ്ഥിരീകരിക്കാനാകു എന്നു പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ