കേരളം

ഐസ്‌ക്രീം വാങ്ങിക്കഴിച്ച് ഭക്ഷ്യവിഷബാധ; സഹോദരങ്ങള്‍ ചികിത്സയില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പടന്ന കടപ്പുറത്ത് ഐസ്‌ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങള്‍ ചികിത്സയില്‍. കാസര്‍കോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി കഴിച്ചു

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളില്‍ നിരവധി പേരാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 

ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവര്‍മ കഴിച്ചവര്‍ക്കാണു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നു കണ്ടെത്തിയത്. കൂള്‍ബാര്‍ അടപ്പിച്ചതായി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു  കടകളിലും പരിശോധന നടത്തുമെന്നും പ്രമീള അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത