കേരളം

വിജയ് ബാബുവിന് എതിരെ നടപടിയില്ല; 'അമ്മ' പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജിവച്ചു. പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. 

വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിജയ് ബാബുവിനെ ഭരണസമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തി. ഇതിന് പിന്നാലെയാണ് മാലാ പാര്‍വതി രാജിവച്ചത്. 

നടി ശ്വേത മേനോന്‍ അധ്യക്ഷയായ സമിതിയില്‍ നിന്നാണ് മാലാ പാര്‍വതി രാജിവച്ചത്. വിജയ് ബാബുവിന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

എന്നാല്‍, 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍, വിജയ് ബാബു നല്‍കിയ കത്ത് അംഗീകരികരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാവല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാല്‍ തന്നെ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു വിജയ് ബാബുവിന്റെ കത്ത്. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി