കേരളം

വോട്ടുതേടി മമ്മൂട്ടിയുടെ വീട്ടില്‍ ഉമാ തോമസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. 

നടനും സംവിധായകനുമായി രമേഷ് പിഷാരടിയും അവിടെയുണ്ടായിരുന്നു. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടിയും കുടുംബവും.

രാവിലെ ലീലാവതി ടീച്ചറിനേയും ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. പി.ടി ക്ക് എന്ന പോലെ എനിക്കും തെരഞ്ഞെടുപ്പില്‍ കെട്ടി വക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ്  ടീച്ചര്‍  സ്വീകരിച്ചതെന്ന് ഉമ തോമസ് പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും'
ലീലാവതി ടീച്ചറിന്റെ ഈ വാക്കുകള്‍ മനസില്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.ഏറെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും ഉമ തോമസ് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''