കേരളം

വെടിവെപ്പ് പരിശീലനം നടത്തി?; വെടിയുണ്ടകള്‍ കണ്ടെടുത്തതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിന് സമീപം ഒഴിഞ്ഞപറമ്പില്‍ നിന്നും വെടിയുണ്ടകള്‍  കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. 266 വെടിയുണ്ടകളും ഉപയോഗിച്ച രണ്ടു വെടിയുണ്ടയുടെ ഭാഗവുമാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഇത്രയും വെടിയുണ്ടകള്‍ ആര്‍ക്കും കൈവശം വെക്കാന്‍ ആര്‍ക്കും അനുമതിയില്ല. വെടിയുണ്ടകള്‍ മോഷ്ടിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

വെടിയുണ്ടയുടെ കാലപ്പഴക്കം കണ്ടെത്താനായി ബാലിസ്റ്റിക് വിദഗ്ധന്റെ സഹായം തേടും. യുകെ നിര്‍മ്മിത വെടിയുണ്ടകള്‍ അടക്കം കണ്ടെടുത്തവയില്‍ ഉണ്ടെന്നാണ് സൂചന. വെടിവെച്ചു പരീശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതിനിടെ വെടിയുണ്ടകള്‍ കണ്ടെടുത്തതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മതതീവ്രവാദികള്‍ സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. സംസ്ഥാനം മത ഭീകരവാദ ശക്തികളുടെ ഒളിത്താവളമായി മാറി. ഭീകരവാദികള്‍ ആയുധപരിശീലനം നടത്തിയിരുന്നു എന്നതിന് തെളിവാണ് വെടിയുണ്ടകള്‍ കണ്ടെടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി