കേരളം

ബാലറ്റില്‍ ഒന്നാമത് ഉമ തോമസ്; തൃക്കാക്കരയില്‍ ചിത്രം തെളിഞ്ഞു; 8 സ്ഥാനാര്‍ഥികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എട്ട് സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായത്. 

ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഖി ഉമ തോമസിന്റ  പേരാണ് ആദ്യമുള്ളത്. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും മൂന്നാമത് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ പേരുമാണുള്ളത്.

ജോ ജോസഫിന്റെ അപരന്‍ ജോമോന്‍ ജോസഫിന്റെ ചിഹ്നം കരിമ്പ് കര്‍ഷകനാണ്. അഞ്ചാമതായാണ് ബാലറ്റില്‍ ഇയാളുടെ പേര്. മറ്റെല്ലാ സ്ഥാനാര്‍ഥികളും അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി ഭരണാധികാരി അറിയിച്ചു. ഇതോടെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 5 സ്വതന്ത്രരടക്കം  എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍