കേരളം

പാത ഇരട്ടിപ്പിക്കല്‍; ജനശതാബ്ദിയും പരശുറാമും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാ‍ർ ദുരിതത്തിൽ. പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതൽ റദ്ദാക്കി. 

റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതിന്റെ ആവശ്യമെന്തെന്നാണ് യാത്രക്കാരുടെ ചോദ്യം. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതൽ 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം മറ്റന്നാൾ മുതൽ 29 വരെയുമാണ് റദ്ദാക്കിയത്.

കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും ററദ്ദാക്കിയിരുന്നു. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ പരശുറാം എക്സ്പ്രസും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. പൂർണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊർണൂർ വരെ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍