കേരളം

​മൊബൈൽ ​ഗെയിമിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത സുഹൃത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ​ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെ‍ാബൈൽ ഫോൺ ഗെയിമിൽ വിജയിച്ചത് സംബന്ധിച്ചുള്ള തർക്കത്തിൽ യുവാവിനു വെട്ടേറ്റു. പാറശാലയ്ക്ക് സമീപമാണ് സംഭവം. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിൻ (22) ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂർത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി തോളിൽ വെട്ടി പരുക്കേൽപിച്ചത്. 

മെ‍ാബൈൽ ഫോണിൽ ഇരുവരും നടത്തിയ ഗെയിം കളിയിൽ ശംഭു വിജയിച്ചതിൽ ഉണ്ടായ തർക്കം ആണ് ആക്രമണത്തിനു കാരണം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. പെ‍ാഴിയൂർ പെ‍ാലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു