കേരളം

''അങ്ങനെ അവള്‍ക്ക് നീതി കിട്ടും, അതിന്റെ നാന്ദിയായിട്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നത്''

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫ. സാറ ജോസഫ്. കഴിഞ്ഞ അഞ്ചു കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങള്‍ സാക്ഷികളാണല്ലോ എന്ന് സാറ ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.


ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീര്‍ച്ച!! അങ്ങനെ ഒടുവില്‍ അവള്‍ക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. സാറ ജോസഫ് പരിഹസിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം: 

അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്ത്രിയുടെരാഷ്ട്രീയപ്പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങള്‍ സാക്ഷികളാണല്ലോ.
ഇനിഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീര്‍ച്ച!!
അങ്ങനെ ഒടുവില്‍ അവള്‍ക്ക് നീതി കിട്ടും.
അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്.
അല്ലാതെ..........വേറൊന്ന്വല്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം