കേരളം

പങ്കാളിയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയി; പരാതിയുമായി ലെസ്ബിയന്‍ യുവതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിയമ സഹായം തേടി സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി. തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ടുപോയെന്നും അതിന് ശേഷം കാണാനില്ലെന്നും ആലുവ സ്വദേശി ആദില നസ്രിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിന്‍ താമരശ്ശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിട്ടു. തുടര്‍ന്നാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഈമാസം പത്തൊമ്പതിന് കോഴിക്കോടെത്തിയ ആദില പങ്കാളിയുമായി കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറി. അവിടെ ബന്ധുക്കള്‍ തെരഞ്ഞെത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 

എന്നാല്‍ താമശ്ശേരിയില്‍ നിന്ന് പങ്കാളിയുടെ ബന്ധുക്കള്‍ എത്തി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ