കേരളം

ലെസ്ബിയന്‍ പങ്കാളിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി; ഹൈക്കോടതിയില്‍ യുവതിയുടെ ഹേബിയസ് കോര്‍പ്പസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പങ്കാളിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സ്വവര്‍ഗപ്രണയിനി ഹൈക്കോടതിയില്‍. ആലുവ സ്വദേശിനിയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.

തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് കാട്ടിയാണ് ആലുവ സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, ഈ പെണ്‍കുട്ടിയോട് എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചു. 

ആറുദിവസം മുന്‍പാണ് കോഴിക്കോട് സ്വദേശിനിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതെന്ന് ആലുവ സ്വദേശിനി പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും ആലുവയില്‍ ആലുവ സ്വദേശിനിയുടെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സൗദിയിലാണ് രണ്ടു പെണ്‍കുട്ടികളും പഠിച്ചത്. സ്‌കൂള്‍ പഠനക്കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ഉപരിപഠനത്തിനായി ഇരുവരും നാട്ടില്‍ എത്തി. ബിരുദ പഠനത്തിന് ശേഷം ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തുവരികയും കോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി