കേരളം

വിദ​ഗ്ധ ചികിത്സ തുടങ്ങി; ഉമ്മന്‍ ചാണ്ടിയെ നാളെ ലേസർ സർജറിക്ക് വിധേയനാക്കും

സമകാലിക മലയാളം ഡെസ്ക്

ബർലിൻ: വിദ​ഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പരിശോധനകൾ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണെന്നും മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു.

ഞായറാഴ്ചയാണ് ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺ​ഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഉമ്മൻചാണ്ടിയെ അനു​ഗമിച്ചിരുന്നു. 

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഉമ്മൻചാണ്ടിയെ ചികിത്സിക്കുന്ന ബർലിനിലെ ചാരിറ്റി ആശുപത്രി.  312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. 11 നൊബേൽ സമ്മാന ജേതാക്കൾ ഈ ആശുപത്രിയിൽ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി