കേരളം

ചാന്‍സലര്‍ പദവി ഒഴിയില്ല; സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും: ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. സര്‍വകലാശാലകളില്‍ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ തടയുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. കോര്‍പ്പറേഷനുകളിലും അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശ്രമം നടക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹം കഴിവുകെട്ടവനാണ്. അതല്ല മുഖ്യമന്ത്രിക്കും ഇക്കാര്യം അറിയാമെങ്കിൽ  അദ്ദേഹവും കുറ്റക്കാരനാണ്.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതല്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്തയെ നിയമിച്ചതിനെയും ഗവര്‍ണര്‍ ന്യായീകരിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ട്. നയപ്രഖ്യാപനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് കാര്യമാക്കുന്നില്ല. എത്രനാള്‍ നയപ്രഖ്യാപനം നീട്ടിവെക്കാനാകുമെന്നും ഗവര്‍ണര്‍ ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു