കേരളം

'ഇറങ്ങിപ്പോടീ, ഒരു ചുക്കും ചെയ്യാനാവില്ല, നീ കൊണ്ടുപോയി കേസ് കൊട്''; യാത്രക്കാരെ തെറിവിളിച്ച് കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയന്‍കീഴില്‍ തൊഴിലാളി സ്ത്രീകളെ അസഭ്യം വിളിച്ച് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. പാര്‍ക്ക് ചെയ്ത ബസില്‍ കയറി ഇരുന്ന യാത്രക്കാര്‍ക്ക് നേരെയാണ് അസഭ്യവര്‍ഷം. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസില്‍ നിന്ന് ഇറങ്ങണമെന്നും യാത്രക്കാരോട് കണ്ടക്ടര്‍ ആക്രോശിക്കുകയായിരുന്നു.

ചിറയിന്‍കീഴില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയിരുന്ന യാത്രക്കാര്‍ക്കു നേരെയായിരുന്നു അസഭ്യവര്‍ഷം. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസില്‍നിന്ന് ഇറങ്ങണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ''ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി'' എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കിവിട്ടത്.

'എനിക്ക് വീട്ടിലിരുന്ന് ജീവിക്കാനുള്ള നിവൃത്തിയുണ്ട്. ഇത് എനിക്ക് ഭക്ഷണം കഴിക്കാനുള്ള ഇടമാണെന്നും'- കണ്ടക്ടര്‍ യാത്രക്കാരോട് പറയുന്നു. അതിനിടെ വായില്‍ തോന്നിയ തെറിയും ഈ വനിതാ കണ്ടക്ടര്‍ യാത്രക്കാരെ വിളിക്കുന്നത് കേള്‍ക്കാം. കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉള്‍പ്പെടെ ഇറക്കിവിട്ടു. ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.

കാട്ടാക്കടയില്‍ കണ്‍സഷന്‍ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി